പ്രജ്വൽ രേവണ്ണ കീഴടങ്ങും..ക്ഷമ ചോദിച്ച് വീഡിയോ സന്ദേശം…
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ലോക്സഭാ എംപി പ്രജ്വൽ രേവണ്ണ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങുമെന്ന് അറിയിപ്പ്. ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ജർമ്മനിയിലേക്ക് കടന്ന പ്രജ്വൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാരജാകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം. ഇതിനിടെയാണ് കീഴടങ്ങുമെന്ന് പ്രജ്വൽ അറിയിച്ചത്.
തനിക്കെതിരായ കേസിൽ കുടുംബത്തിനും പാർട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു.31 ന് രാവിലെ 10 മണിക്ക്, ഞാന്‍ എസ്‌ഐടിക്ക് മുന്നില്‍ ഉണ്ടാകും, കേസുമായി ഞാന്‍ സഹകരിക്കും, എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, ഇത് എനിക്കെതിരായ കള്ളക്കേസാണ്, എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.