പോർബന്തറിൽ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ വീണ സംഭവം..പൈലറ്റായ മാവേലിക്കര സ്വദേശി മരിച്ചു…

ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു കടലിൽ വീണു മാവേലിക്കര സ്വദേശിയായ പൈലറ്റ് മരിച്ചു. സീനിയർ ഡപ്യൂട്ടി കമൻഡാന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവാണു (39) മരിച്ചത്. സഹ പൈലറ്റും മരിച്ചതായി വിവരമുണ്ട്.പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനെത്തിയതാണു കോപ്റ്റർ.നാല് കോസ്റ്റ് ഗാർഡ് അംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളും കടലിൽ നിന്ന് കണ്ടെത്തി.

Related Articles

Back to top button