പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാൻ ഭാര്യയെ നിർബന്ധിച്ചു.. യുവാവ്…
പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാൻ ഭാര്യയെ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഭർത്താവ് പോൺ വിഡിയോകൾക്ക് അടിമയാണെന്നും തന്നെ ഇത്തരം വിഡിയോകൾ കാണാൻ നിർബന്ധിക്കാറുണ്ടെന്നും 30കാരിയായ യുവതി പറഞ്ഞു.
2020ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഭർത്താവും കുടുംബവും സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഡൽഹിയിലാണ് സംഭവം.