പോളിങ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളുണ്ടായതായി കെ സി വേണുഗോപാൽ….

കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമാക്കിയെന്ന് കെ.സി വേണുഗോപാല്‍.കൂടാതെ കേരളത്തില്‍ പോളിംഗ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളുണ്ടായെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ സിപിഐഎം ശ്രമിച്ചു. താമസം നേരിട്ട 90 ശതമാനം ബൂത്തൂകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Back to top button