പോലീസ് കസ്റ്റഡിയിലെടുത്ത ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ..പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ…
കസ്റ്റഡിയിലെടുത്തദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ.. പൊലിസ് മർദ്ദിച്ചതിനെ തുടർന്നാണ് ദമ്പതികൾ കസ്റ്റഡിയിൽ മരിച്ചതെന്നാരോപിച്ചാണ് നാട്ടുകാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.ഭാര്യ മരിച്ച വ്യക്തി രണ്ട് ദിവസം മുമ്പ് 14 വയസ്സുള്ള ഭാര്യാസഹോദരിയെ വിവാഹം കഴിച്ചിരുന്നു. ഇന്ത്യയിൽ സ്ത്രീകൾക്ക് വിവാഹിതരാകാനുള്ള നിയമപരമായ പ്രായം 18 ആയതിനാൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് .
തുടർന്നാണ് ഇവർ ആത്മഹത്യാ ചെയ്തത്.ബിഹാറിലെ താരാബാരി ഗ്രാമത്തിലാണ് സംഭവം.ഇരുവരുടെയും മരണവാർത്ത അറിഞ്ഞതോടെ രോഷാകുലരായ ഗ്രാമവാസികൾ താരാബാരി പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസുകാർക്ക് നേരെ കല്ലെറിയുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മർദനമേറ്റ് പൊലീസിൻ്റെ അനാസ്ഥ മൂലമാണ് ദമ്പതികൾ കസ്റ്റഡിയിൽ മരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.