പോലീസുകാർക്ക് ഗുണ്ടാ നേതാവിന്റെ വിരുന്ന്..പരിശോധനക്കെത്തിയ എസ്‌ഐയെ കണ്ട് ആലപ്പുഴ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു…

അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ ഒരുക്കിയ വിരുന്നിലാണ് ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുക്കാൻ എത്തിയത്.സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡ് നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരുമാ‌ണ് എത്തിയതെന്ന് വ്യക്തമായത്.പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്. ഫൈസലിനെയും മറ്റൊരാളെയും കരുതൽ തടങ്കലിലാക്കി എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button