പോലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ
തൃക്കുന്നപ്പുഴ ബീവറേജസിന് മുൻവശം വഴക്ക് ഉണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി സ്റ്റേഷൻ ജീപ്പിൽ വെച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ഗ്രേഡ് എസ് ഐ സനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണുദാസ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സ്റ്റേഷൻ ജീപ്പിൽ വച്ച് സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണുവിനെയും വിഷ്ണുദാസിനെയും പ്രതികൾ ആക്രമിച്ചത്. തൃക്കുന്നപ്പുഴ പനച്ച പറമ്പിൽ ഹസൈൻ വയസ്സ് 31, തൃക്കുന്നപ്പുഴ പാനൂർ തയ്യിൽ കിഴക്കതിൽ വീട്ടിൽ നിസാർ വയസ്സ് 46 എന്നിവരാണ് പോലീസുകാരെ ആക്രമിച്ചത്.
പ്രതികൾക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുള്ളത് ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു.