പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ എംപി….
കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.കായംകുളത്തെ ദേശീയപാതയിൽ ഉയരപ്പാത എന്നആവശ്യം നേടിയെടുക്കുവാൻ ഏതറ്റം വരെയും പോകുമെന്നും ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും രാഷ്ട്രീയത്തിനും അഹങ്കാരത്തിനും മുന്നിൽ മുട്ടുമടക്കില്ലെന്നും
എംപി പറഞ്ഞു.കായംകുളത്തെ രണ്ടായി വെട്ടി മുറിക്കാൻ അനുവദിക്കില്ല കരാർ കമ്പനിയുടെ ഏജൻ്റായി കായംകുളത്തെ പോലീസിലെ ചില ഉദ്യോഗസ്ഥന്മാർ പ്രവർത്തിക്കുന്നതായും അവരാണ് രാത്രിയുടെ അന്ത്യയാമങ്ങളിൽ യൂത്ത് കോൺഗ്രസുകാരുടെ വീടുകളിൽ കയറി അക്രമം കാട്ടിയതെന്നും എം.പി. കുറ്റപ്പെടുത്തി. കായംകുളത്തെ രണ്ടായി വെട്ടി മുറിക്കുവാനുളള
നീക്കത്തിനെതിരെയുള്ള സമരത്തിൽ തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ടി.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു.