പോക്സോ കേസ്..യെദിയൂരപ്പ ഇന്ന് തന്നെ ഹാജരാകണമെന്ന് സിഐഡി…
പോക്സോ കേസിൽ കർണാടകയിലെ ബിജെപി നേതാവ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകണമെന്ന് സിഐഡി വിഭാഗം. പരാതി നൽകാൻ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് യെദിയൂരപ്പയ്ക്കെതിരെയുള്ള കേസ്. പരാതി നൽകിയ കുട്ടിയുടെ അമ്മ കഴിഞ്ഞ മാസം മരിച്ചിരുന്നു.
അതേസമയം, യെദിയൂരപ്പ ദില്ലിയിലെന്നാണ് പുറത്തുവരുന്ന വിവരം. അതിനാൽ ഇന്ന് ഹാജരായേക്കില്ല. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അതിനിടയിലാണ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകാൻ സിഐഡി വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്.