പോക്സോ കേസ്..യെദിയൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.സംസ്ഥാനത്തെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സംഘം കുറ്റപത്രം സമർപ്പിച്ചത്.

മാസങ്ങൾ മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും കേസിൽ ഒരു പുരോ​ഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ ഈ മാസം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.യെദ്യൂരപ്പയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞ യെദിയൂരപ്പ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സിഐഡിയെ കോടതി വിലക്കിയിരുന്നു.

Related Articles

Back to top button