പോക്‌സോ കേസ്..ബിജെപി നേതാവ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്…
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയ്ക്കെതിരെ ബെംഗളൂരു കോടതിയുടെ അറസ്റ്റ് വാറന്റ്.കോടതി നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.ബി.എസ്. യെദ്യൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സി ഐ ഡിക്കാണെന്നും മന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിൽ, അറസ്റ്റിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് യെദിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി നാളെ പരിഗണിക്കും. ബുധനാഴ്ചയാണ് സി.ഐ.ഡി യെദിയൂരപ്പക്ക് നോട്ടിസ് അയച്ചത്. നിലവിൽ ഡൽഹിയിലാണെന്നും ഈ മാസം 17ന് മാത്രമേ ചോദ്യംചെയ്യലിന് ഹാജരാകാനാകൂ എന്നും യെദ്യൂരപ്പയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.പരാതി നൽകാൻ യുവതിക്കൊപ്പം എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് യെദിയൂരപ്പയ്ക്കെതിരായ കേസ്.