പോക്‌സോ കേസ് പ്രതിക്ക് 8 വര്‍ഷം തടവും പിഴയും…
മലയിൻകീഴ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് എട്ടുവര്‍ഷം തടവും 40,000 രൂപ പിഴയും. മലയിന്‍കീഴ് പ്ലാവിള സി.എസ്.ഐ ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രഭാകരനെ (60) യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജ് എസ്. രമേശ്കുമാര്‍ കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചത്. പിഴത്തുകയൊടുക്കിയില്ലെങ്കില്‍ 8 മാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. 2022 ജൂണ്‍ 6നാണ് കേസിന്നാസ്പദമായ സംഭവം. സ്‌കൂളില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന മലയിന്‍കീഴ് സ്വദേശിനിയായ പെണ്‍കുട്ടിയെ കുട്ടി സഞ്ചരിച്ചിരുന്ന ടെമ്പോ വാനില്‍ നിന്ന് ഇറങ്ങിയ സമയത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍ പ്രമോദ് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകള്‍ ഹാജരാക്കി. മലയിന്‍കീഴ് എസ്.ഐയായിരുന്ന ജി.എസ് സജിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.