പോക്സോ കേസ്സ് പ്രതിയ്ക്ക് 20 വർഷം തടവും, 50,000 രൂപ പിഴയും…
അമ്പലപ്പുഴ: പോക്സോ കേസ്സ് പ്രതിയ്ക്ക് 20 വർഷം തടവും, 50,000 രൂപ പിഴയും.ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വിളക്കുടി പഞ്ചായത്ത് കുന്നിക്കോട് മാണിക്കംവിള വീട്ടിൽ മുഹമ്മദ് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ആഷിക് ( 29 ) നെ ആണ് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി 1 (സ്പെഷ്യൽ പോക്സോ കോടതി ) കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചത്.
പിഴ തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. സൗത്ത് പേലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്സ്. അരുണിന്റെ നേതൃത്വത്തിൽ എസ്സ്. ഐ മാരായ അനു എസ്സ് നായർ, അശോകൻ ബി.കെ, സുരേഷ് കുമാർ സി. എസ്സ്, സീനിയർ സി.പി.ഒ മാരായ ലേഖ പി, രശ്മി ജി എന്നിവരാണ് കേസ്സിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.