പോക്സോ കേസ്…മൊഴിമാറ്റിയില്ലെങ്കിൽഅതിജീവതയെകൊല്ലുമെന്ന് ഭീഷണി…പ്രതിയുടെ സഹോദരൻ പിടിയിൽ..
പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയില്ലെങ്കിൽ ഇരയേയും കുടുംബത്തേയും കൊല്ലുമെന്ന് സഹോദരൻ്റെ ഭിഷണി. പോക്സോ കേസിലെ പ്രതി കിരൺ രാജിന്റെ സഹോദരൻ വരുൺ രാജിനെ കാസർകോട് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. 2018ൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ വിചാരണ ഘട്ടത്തിലാണ് ഭീഷണി.
കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഇന്നലെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇരയുടെ വെളിപ്പെടുത്തൽ. തുടർന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുൺ രാജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.