പോക്സോ കേസില്‍ അകത്തായ ജാനി മാസ്റ്ററിനെതിരെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്…

ദേശീയ അവാർഡ് നേടിയ തെലുഗ് നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ അടുത്തിടെയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം, ജയിലര്‍ എന്നീങ്ങനെ ദക്ഷിണേന്ത്യ മുഴുവന്‍ ഹിറ്റാ. സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ.

കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയാണ് മുദ്ര വച്ച കവറിൽ ഇരുപത്തിയൊന്ന്കാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button