പൊള്ളലേറ്റ 3 വയസ്സുകാരൻ വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ചു..പിതാവും ചികിത്സിച്ച നാട്ടുവൈദ്യനും അറസ്റ്റിൽ…

വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്.സംഭവത്തിൽ പിതാവ്‌ അൽത്താഫ് വൈദ്യൻ ജോർജ് എന്നയാളെയുമാണ്‌ പനമരം പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ കുട്ടിയെ വിദഗ്ദ ചികിത്സക്ക്‌ റഫർ ചെയ്യുകായിരുന്നു.

എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ പിതാവ് നാട്ടുവൈദ്യന്റെ ചികിത്സ നൽകുകയായിരുന്നു.തുടർന്ന് ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടി കഴിഞ്ഞ മാസം 20 നാണ്‌ മരണപ്പെട്ടത്‌.മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button