പൊള്ളലേറ്റ്​ ചികിത്സയിലയിരുന്ന വീട്ടമ്മ മരിച്ചു…

അമ്പലപ്പുഴ: നിലവിളക്കിൽ നിന്ന്​ വസ്ത്രത്തിൽ തീപടർന്ന്​ പൊള്ളലേറ്റ്​ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. പുന്നപ്ര തെക്ക്​ പഞ്ചായത്ത്​ രണ്ടാം വാർഡ്​ കപ്പക്കട പീടികപ്പറമ്പിൽ പരേതനായ മണിയന്‍റെ ഭാര്യ പൊന്നമ്മ (76) ആണ്​ മരിച്ചത്​. സെപ്​റ്റംബർ 28ന്​ വൈകുന്നേരം വീട്ടിൽ നിലവിളക്ക്​ കത്തിക്കവേയായിരുന്നു സംഭവം. ബഹളം കേട്ട്​ ഓടിക്കൂടിയ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചു. പിന്നീട്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.45 ഓടെയാണ്​ മരിച്ചത്​. പുന്നപ്ര പൊലീസ്​ മേൽനടപടി സ്വീകരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ 11.30ന്​ വീട്ട്​ വളപ്പിൽ സംസ്കരിക്കും. മാതാവ്: കമലാക്ഷി. സഹോദരങ്ങൾ: ഗോപി, പരേതനായ കുട്ടപ്പൻ.

Related Articles

Back to top button