പൊലീസ് നോക്കിനിൽക്കെ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം..6 പേർക്ക് പരിക്ക്….
കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം .ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു .ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.നൗഷാദ്,പിതാവ് ഹംസ,മാതാവ് മൈമൂന,ഭാര്യ മുനീറ,ബന്ധുക്കളായ ഷാഫി,ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത് .
കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സംഘത്തിൽ നിന്ന് നൗഷാദിന് മർദ്ദനമേറ്റിരുന്നു. വാഹനത്തിൻ്റെ ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു സംഘർഷം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നൗഷാദ് ചികിത്സ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത് . ഭീഷണിയെ തുടർന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിൻ്റെ പരിസരത്ത് നിയോഗിച്ചിരുന്നു. ഇവർ നോക്കിനിൽക്കെയാണ് ആക്രമണം നടന്നത് .ആക്രമണത്തിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളും തല്ലിത്തകർത്തിട്ടുണ്ട്.