പൊലീസ് ഉദ്യോഗസ്ഥർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം…
ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തo കൂടരുതാത്തതെന്നുമുള്ള തികഞ്ഞ ജാഗ്രത പൊലീസ് പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യമായ പ്രവർത്തനം വേണം. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ഏതെന്ന ബോധ്യം പൊലീസുകാരില്‍ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂർ രാമവർമപുരത്തെ പൊലീസ് പരേഡിനു ശേഷം പ്രസംഗിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.നേരത്തേ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിനു പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെന്റ് ചെയ്തിരുന്നു.
പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണം പരാതികളുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ പരാതിക്ക് പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരികെ പോകാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സര്‍ക്കാര്‍ സംവിധാനമാണ് പൊലീസ്. ആ നിലയില്‍ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണ് പൊലീസ്. തികച്ചും സുതാര്യമായ പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തം കൂടെണ്ടാത്തതെന്നും തികഞ്ഞ ജാഗ്രത പാലിച്ചിരിക്കണമെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഗുണ്ടകളുടെ വിരുന്നുകളിലടക്കം പൊലീസുകാര്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.