പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ ഒരു വര്‍ഷമായി മോഷണം..പ്രതി ആരെന്നോ…

പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് പാലാഴിയില്‍ ലക്ഷണങ്ങളുടെ തട്ടിപ്പ് നടത്തിയ എനി ടൈം മണി എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. തമിഴ്‌നാട് സേലം സ്വദേശിയായ മാരിയമ്മ മുരുകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലാഴിയില്‍ ലക്ഷണങ്ങളുടെ തട്ടിപ്പ് നടത്തിയ എനി ടൈം മണി എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ബെംഗളൂരുവിലേക്ക് കടന്ന പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തട്ടിപ്പ് പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്ഥാപനത്തിലെ സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് കോടതിയില്‍ സമര്‍പ്പിക്കാന്‍ വില നിശ്ചയിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫന്‍സ് വിങ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2023 ഓഗസ്റ്റ് പതിനേഴിനും 2024 സെപ്റ്റംബര്‍ രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമായി. സ്ഥാപനത്തിലെ പതിനാറ് വാള്‍ ഫാനുകള്‍, എ സികള്‍, ഇലക്ട്രിക് വയറുകള്‍ അടക്കം മോഷണം പോയതായും തെളിഞ്ഞു.

Related Articles

Back to top button