പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്ത സംഭവം..വധശ്രമത്തിന് കേസെടുത്തു…

ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിയായ പോലീസുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒയും ആലപ്പുഴ വാടക്കൽ സ്വദേശിയുമായ കെ എഫ് ജോസഫിനെതിരെയാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു.

ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലിൽ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസുകാരന്റെ മൊഴി.സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു .അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലായിരുന്നു ആക്രമണം നടന്നത്.

Related Articles

Back to top button