പൊലീസുകാരൻ്റെ ഭാര്യയും മക്കളും മരിച്ച നിലയിൽ
ആലപ്പുഴ: ക്വാര്‍ട്ടേഴ്സില്‍ പൊലിസുകാരന്റെ ഭാര്യയും മക്കളും മരിച്ച നിലയില്‍. ഭാര്യയെ തൂങ്ങി മരിച്ച നിലയിലും, പെണ്‍കുട്ടിയെ വെള്ളത്തില്‍ മുക്കി കൊല്ലുകയും അഞ്ച് വയസുള്ള ആണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത നിലയിലുമാണ്. സിവിൽ പൊലീസ് ഓഫീസർ റെനീസിൻ്റെ ഭാര്യയെയും, മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.