പൊലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ…

കൊല്ലം: വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. എസ്ഐയുടെ വാഹനത്തിന് മുന്നിൽ സംഘ നൃത്തം ചെയ്ത് പ്രതികള്‍ മാർഗ തടസം സൃഷ്ടിച്ചു. മുന്നോട്ട് പോകാൻ കഴിയാതെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ച് ചുറ്റും കൂടി നൃത്തം ചെയ്തു.വനിത എസ്ഐയെ ഉപദ്രവിച്ചു, ജീപ്പിൻ്റെ കണ്ണാടി അടിച്ച് തകർത്തു എന്നിവയാണ് കുറ്റങ്ങൾ. കണ്ടാൽ അറിയാവുന്ന അൻപത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ പൊതുമുതൽ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് തുടങ്ങി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button