പൊലീസുകാരനെ വനിതാ ഓട്ടോ ഡ്രൈവര്‍ ചെരുപ്പ് കൊണ്ട് തല്ലി… ഒടുവില്‍….
നടുറോഡില്‍ ട്രാഫിക് പൊലീസുകാരനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന വനിതാ ഇ-ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറല്‍. നടുറോഡില്‍ നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് യുവതി പൊലീസുകാരനെ ചെരുപ്പു കൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദനത്തെ പ്രതിരോധിക്കാന്‍ പൊലീസുകാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പിന്നീട് പിന്‍വാങ്ങി പോകുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്താണ് പ്രകോപനത്തിന് കാരണമായതെന്ന് വ്യക്തമല്ല. ഇന്നലെ ഗാസിയബാദ് ഇന്ദിരപുരം മേഖലയിലാണ് സംഭവം.
വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ഗാസിയബാദ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുവതിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ട്രാഫിക് പൊലീസ് എസിപി പൂനം മിശ്ര എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.