പൊലീസും ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടി..ഗുണ്ടാ നേതാവ് മരിച്ചു…
പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവ് മരിച്ചു. വ്യാഴാഴ്ച പുലർച്ചെ നടത്തിയ ഏറ്റുമുട്ടലിലാണ് ഗുണ്ടാ നേതാവ് മരണപ്പെട്ടത്.സുൽത്താൻപൂരിൽ ജ്വല്ലറി കൊള്ളനടത്തിയ സംഭവത്തിലെ മുഖ്യ പ്രതിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് സംഭവം.തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഉണ്ടായിരുന്ന മങ്കേഷ് യാദവാണ് കൊല്ലപ്പെട്ടത്.ഓഗസ്റ്റ് 28 ന് സുൽത്താൻപൂർ പട്ടണത്തിലെ ഭാരത് ജ്വല്ലറിയിൽ പകൽ കവർച്ച നടത്തിയ സംഘത്തിലെ അംഗങ്ങളുമായുള്ള ഏറ്റുമുട്ടലിലാണ് സംഭവം.
32-ബോർ പിസ്റ്റൾ, വെടിയുണ്ടകൾ, 315-ബോർ പിസ്റ്റൾ, ബൈക്ക്, കവർച്ച ചെയ്ത ആഭരണങ്ങൾ എന്നിവ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ജൗൻപൂർ സ്വദേശിയായ മങ്കേഷിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.