പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ ശ്രമം..പ്രതി പിടിയിൽ…

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ചു.പ്രതിയെ പോലീസ് പിടികൂടി.ജയിൽ സംഘർഷ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനസ് ആണ് പൊലീസിനെ ആക്രമിച്ചത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം . കോടതി പരിസരത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നു പൊലീസുകാർക്ക് നേരെ മുളക് പൊടി എറിഞ്ഞ് പ്രതി ഓടി രക്ഷ​പ്പെടുകയായിരുന്നു. പിന്നാലെ പൊലീസും ഓടി പ്രതിയെ കീഴ്പെടുത്തി .

സംഭവത്തിൽ‌ പരുക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്ക് പരുക്കേറ്റ പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button