പൊറോട്ടയിൽ പൊതിഞ്ഞ് കഞ്ചാവ്…..വീട് വളഞ്ഞ് എക്സൈസ്….തൊണ്ടിയോടെ പൊക്കി….

ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് കേന്ദ്രികരിച്ചു കഞ്ചാവ് മൊത്തകച്ചവടക്കാർക്കും, ചില്ലറ കച്ചവടക്കാർക്കും വിതരണം ചെയ്തിരുന്ന മുഖ്യ സൂത്രധാരനെ ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി.നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാനെ (ഖാൻ നൂറനാട് -41 ) യാണ് നൂറനാട് എക്സൈസ് പിടികൂടിയത്. നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഷൈജുഖാന്റെ നൂറനാട് പുതുപ്പള്ളികുന്നത്തുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്.

Related Articles

Back to top button