പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ ആലപ്പുഴയില്‍ കാണാതായി…
മലപ്പുറം പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി സ്വദേശി ഷൗക്കത്തിനെയാണ് ആലപ്പുഴ ഭാഗത്ത് കടലില്‍ വെച്ച് കാണാതായത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കാണാതായ സ്ഥലത്ത് ബോട്ടുകളില്‍ തെരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്.മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസും തീരദേശ സേനയും ഉള്‍പ്പെടെ കടലിൽ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ഷൗക്കത്തിനെ കണ്ടെത്താനായിട്ടില്ല.