പൊതുശ്മശാന ഭൂമിയിൽ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു…..

വെള്ളറട : വെള്ളറടയില്‍ പൊതുശ്മശാനഭൂമിയിൽ ഖരമാലിന്യം നിക്ഷേപിക്കാനുള്ള ഭരണസമിതിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മണലിയില്‍ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിനായി വാങ്ങിയ 50 സെന്റ് വസ്തുവിലാണ് പനച്ചമൂട് ചന്തയിലേതുള്‍പ്പെടെ ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായായെത്തിയത്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു.തുടർന്ന് സ്ഥലത്തെത്തിയ വെള്ളറട സബ് ഇന്‍സ്പക്ടര്‍ സുജിത്ത് ജി നായരുടെ സാന്നിദ്ധ്യത്തില്‍ മാലിന്യ ലോറി മടക്കി അയച്ചു .അതിര്‍ത്തി മലയോര ഗ്രാമപഞ്ചായത്തായ വെള്ളറടയില്‍ പൊതു ശ്മശാനം എന്ന ആവശ്യം ഏറെക്കാലമായി ശക്തമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണ സമിതി അലംഭാവം കാട്ടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ പഞ്ചായത്തുകളായ കുന്നത്തുകാല്‍ ,മാറനല്ലൂര്‍ ,പാറശാല എന്നിവിടങ്ങളില്‍ അത്യാധുനിക ശ്മശാനങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു വരുമ്പോള്‍ വെള്ളറടയില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാത്രമല്ല ശ്മശാനത്തിനായി വാങ്ങിയ ഭൂമി വകമാറ്റി ഉപയോഗിക്കാനുള്ള ശ്രമവും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നടത്തുന്നതായും ആരോപണമുണ്ട്.

Related Articles

Back to top button