പൊട്ടിപൊളിഞ്ഞ് ബൈജുസ്.. ലോകസമ്പന്നരുടെ പട്ടികയില്‍ നിന്നും പൂജ്യത്തിലേക്ക് …

ഒരു വര്‍ഷം മുമ്പ് 17,545 കോടിയുടെ ആസ്തിയുമായി ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഇപ്പോളത്തെ ആസ്തി പൂജ്യം . അടുത്തിടെ പുറത്തിറക്കിയ ഫോബ്സ് ബില്യണയര്‍ സൂചിക 2024 അനുസരിച്ച് രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് പാപ്പരായി മാറിയിരിക്കുകയാണ് മലയാളി സംരംഭകന്‍

2011 ല്‍ സ്ഥാപിതമായ എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് 2022 ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യയിലെ സ്റ്റാര്‍ട്ട് ആപ്പ് ആയി മാറുകയായിരുന്നു.കണ്ണടച്ച് തുറക്കും മുൻപായിരുന്നു ബൈജൂസിന്റെ വളർച്ച .എന്നാല്‍ വിദേശ നാണ്യ വിനിമയ ചട്ടലംഘനം അടക്കമുള്ള കേസും സാമ്പത്തിക പ്രതിസന്ധിയും വിവാദങ്ങളും ബൈജൂസിനെ തളര്‍ത്തുകയായിരുന്നു.

Related Articles

Back to top button