പൊട്ടറ്റോ ചിപ്സിൽ ചത്ത തവള..അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ…

ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും ചോക്ലേറ്റ് സിറപ്പിൽ എലിക്കുഞ്ഞും കണ്ടെത്തിയ സംഭവങ്ങൾക്ക് പിന്നാലെ പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം.ബാലാജി വേഫേഴ്സിൻ്റെ ചിപ്സ് പാക്കറ്റ് പൊട്ടിച്ചപ്പോളാണ് അതിൽ ചത്ത തവളയെ കണ്ടെത്തിയത്. ഉപഭോക്താവായ യാസ്മിൻ പട്ടേൽ കമ്പനിയിൽ വിളിച്ച് പരാതി പറഞ്ഞെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. യാസ്മിൻ്റെ പരാതിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചിപ്സ് വാങ്ങിയ കടയിൽ പരിശോധന നടത്തി മറ്റ് പാക്കറ്റുകൾ പരിശോധിച്ചു. അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചു.കമ്പനിയുടെ വിശദീകരണം തേടിയശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button