‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ’ നടൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു…
പൈറേറ്റ്സ് ഓഫ് കരീബിയൻ താരവും സർഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ജൂൺ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലൻഡിൽ വെച്ചാണ് തമയോ പെറി അപകടത്തിൽ പെടുന്നത്.കടലിൽ സർഫിംഗിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ഇത് നേരിൽ കണ്ട ഒരു വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുകയും തുടർന്ന് അധികൃതരെത്തി ജെറ്റ് സ്കീ ഉപയോഗിച്ച് പെറിയെ കരയ്ക്ക് എത്തിക്കുകയുമായിരുന്നു .
എന്നാൽ കരയിലെത്തിച്ചപ്പോളേക്കും തമയോ മരിച്ചിരുന്നു.നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. നടന്റെ മരണത്തെ തുടർന്ന് ഓഷ്യൻ സേഫ്റ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് സ്രാവുകൾക്ക് മുന്നറിയിപ്പ് നൽകി.പൈറേറ്റ്സ് ഓഫ് കരീബിയന്‍ പുറമെ ലോസ്റ്റ്, ഹവായ് ഫൈവ്-0, ബ്ലൂ ക്രഷ്, ചാർലീസ് ഏഞ്ചൽസ് 2 തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.