പേരാമ്പ്രയിലെ കാട്ടാനയെ മയക്കുവെടി വെക്കേണ്ടതില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ….

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ . ആന അക്രമകാരി അല്ല, വൈകുന്നേരത്തോടെ കാട് കയറും എന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ആനയെ മയക്ക് വെടിവെക്കേണ്ട സാഹചര്യമില്ലെന്നും നില വഷളായാൽ മാത്രമെ വെടിവെക്കുന്ന
കാര്യം പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കരുതൽ നടപടികളുടെ ഭാഗമായി മയക്കുവെടി വെക്കാനുള്ള സംഘത്തെ പ്രദേശത്തേക്ക് വിന്യസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് അതേസമയം, ചൂട് കൂടിയാൽ ആന വൈലൻ്റ് ആകാൻ സാധ്യതയുണ്ടെന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിക്ക് പറയുന്നു.ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം പേരാമ്പ്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവിൽ ആന സെയ്ഫ് സോണിലാണ് ആനയെ നിരീക്ഷിച്ച് വരികയാണ്, രാത്രിയിൽ കാട് കയറ്റാനാകുമെന്നാണ് പ്രതീക്ഷ അതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.

Related Articles

Back to top button