പേരക്കുട്ടിയെ അടിച്ചു മകന് നേരെ നിറയൊഴിച്ച് മുൻ സൈനികൻ….
വെറും നാല് വയസുമാത്രമായ പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതിൽ ദേഷ്യപ്പെട്ട് മകന് നേരെ നിറയൊഴിച്ച് മുൻ സൈനികൻ. നാഗ്പൂരിലെ ചിന്താമണി ഏരിയയിൽ താമസിക്കുന്ന മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു.68 വയസുകാരനായ മുൻ സൈനികനാണ് പ്രതി. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഇയാൾ ബാങ്ക് വാനിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ നാല് വയസ് മാത്രമുള്ള പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചപ്പോളാണ് ഇയാൾ തോക്കെടുത്ത് മകനെ വെടിവെച്ചത്.