പെൻഷൻ മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ചു… പൊന്നമ്മ മടങ്ങി….

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് റോഡിൽ കസേരയിട്ട് പ്രതിഷേധിച്ച പൊന്നമ്മ (90) മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. റോഡിലിറങ്ങി കസേരയിട്ട് ഒരു മണിക്കൂറോളം സമരം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്.

മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു. പിന്നീട് മസ്റ്ററിംഗ് പൂർത്തിയാക്കിയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെൻഷൻ കിട്ടാൻ തടസ്സമായിരുന്നു. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് ഒരു മാസത്തെ പെൻഷൻ കിട്ടി. രണ്ട് മാസത്തെ പെൻഷൻ കോൺഗ്രസും നൽകി. ആറ് മാസത്തെ പെൻഷൻ കിട്ടാൻ ബാക്കിയുണ്ടായിരുന്നു.

Related Articles

Back to top button