പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തി… പരാതി കേട്ട് ഞെട്ടി… പിതാവും മാതാവും അറസ്റ്റിൽ…

ഒടുവിൽ സഹികെട്ട പെൺകുട്ടി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുമായെത്തിയ പെൺകുട്ടിയെ കണ്ട് പോലീസുകാർ ആദ്യം അമ്പരന്നു. പിന്നീട് പരാതികാരിയായ പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

പതിനെട്ടുകാരിയായ മകളെ മൂന്ന് വർഷത്തോളമായി നിരന്തരം ബലാത്സംഗം ചെയ്തുവന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സമയം മുതൽ ഇയാൾ പീഡനത്തിനിരയാക്കിയിരുന്നു. മകളുടെ പരാതി ഗൗരവമായി കണ്ട പോലീസ് ഉടൻ തന്നെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയാണെന്ന് പെണ്‍കുട്ടി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പിതാവ് പീഡനത്തിനിരയാക്കുന്നതായി പെണ്‍കുട്ടി അമ്മയോട് പരാതി പറയുമ്പോഴെല്ലാം ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. മകളെ കുറ്റപ്പെടുത്തുകയും, ഭർത്താവിന്റെ ചെയ്തികൾക്ക് ഒത്താശ ചെയ്യുകയും ചെയ്ത അമ്മയുടെ തീരുമാനം കുട്ടിയെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ പിതാവിന്റെ പീഡനം തടയാന്‍ പെണ്‍കുട്ടിക്ക് തന്നെ ശ്രമിക്കേണ്ടിവന്നു. എന്നാല്‍, എതിര്‍ത്തപ്പോഴെല്ലാം കൈയും കാലും വെട്ടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഇയാള്‍ മകളെ നിശബ്ദയാക്കുകയായിരുന്നു. പ്രതികളായ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്ത് പോലീസ് നടപടി തുടങ്ങി. ഹരിയാനയിലെ രേവാരിയിലാണ് സംഭവം.

Related Articles

Back to top button