പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്..10 വയസുകാരിയുടെ മൊഴിയെടുത്തു….
കാസർഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് രഹസ്യ മൊഴിയെടുത്തത്. പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കുകയായിരുന്നു മൊഴി എടുത്തത്. പൊലിസും പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പൊലിസ് നടപടി.
അതേസമയം കേസിൽ പ്രതിയായ കുടക് സ്വദേശിയായ യുവാവിന് വേണ്ടി അന്വേഷണം ഊർജിതമാക്കി. പ്രതി കർണാടകയിൽ ഒളിവിൽ കഴുന്നതായാണ് വിവരം. സംഭവം നടന്ന ദിവസം മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഫോൺ ഉപയോഗിക്കാത്ത പ്രതി ഓരോ സ്ഥലങ്ങളും മാറി മാറി താമസിക്കുന്നത് പൊലീസിന് വെല്ലുവിളിയാവുന്നുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കുടകിലും മേൽപറമ്പ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്.