പെൺകുട്ടിയെ കാറിൽ തട്ടികൊണ്ട് പോകാൻ ശ്രമം..തടയാൻ ശ്രമിച്ച ബന്ധുവിനെ ഇടിച്ച് തെറുപ്പിച്ചു..യുവാവും സുഹൃത്തും പിടിയിൽ…

പത്തനംതിട്ട കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കൾ അറസ്റ്റിൽ. ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് പിടിയിലായത്. യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിൻ്റെ മുന്നിൽ കയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച് തെറിപ്പിച്ച് കാർ മുന്നോട്ടുപോവുകയായിരുന്നു.

കാർ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞുനിർത്തി. തുടർന്ന് യുവാക്കളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സന്ദീപും പെൺകുട്ടിയും തമ്മിൽ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു.യുവാക്കൾക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button