പെൺകുട്ടിയുടെ ഫോട്ടോ യുവാവ് വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടു, 17കാരി ആത്മഹത്യ ചെയ്തു
അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ ഫോട്ടോ വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടു. 17കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തിൽ അയൽവാസിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് യുവാവിനായി തിരച്ചിൽ ആരംഭിച്ചു. അയൽവാസിയായ അജയ് തന്റെ വാട്സ് ആപ് സ്റ്റാറ്റസിൽ പെൺകുട്ടിയുടെ ഫോടോ ഇട്ടതിനെ തുടർന്നാണ് ലത (17) എന്ന പെൺകുട്ടി വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. പോളിടെക്നിക് കോളേജ് വിദ്യാർഥിനിയായിരുന്നു ലത. അജയന്റെ വാട്സ് ആപ് സ്റ്റാറ്റസിൽ തന്റെ ഫോടോ ഉണ്ടെന്ന് അറിഞ്ഞതോടെ പെൺകുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ബെല്ലംപള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തെലങ്കാനയിലെ താണ്ടൂർ മണ്ഡലത്തിലെ കോമുഗുഡെം ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പിതാവ് രാജയ്യയുടെ പരാതിയിൽ തള്ളൂർ എസ്.ഐ കിരൺ കുമാറാണ് കേസ് അന്വേഷിക്കുന്നത്.