പെരുമ്പാവൂർ ജിഷവധക്കേസ്..വധശിക്ഷക്കെതിരെ അമീറുൽ ഇസ്ലാം സുപ്രീംകോടതിയിൽ…
പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥി ജിഷയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാം സുപ്രീംകോടതിയിൽ അപ്പീൽ നൽകി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹർജി നൽകിയത് . കേസിൽ താൻ നിരപരാധിയാണെന്നും ഇത് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ കയ്യിലുണ്ടെന്നും ഹർജിയിൽ ചൂണ്ടി കാണിക്കുന്നു. അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ,ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹർജി സമർപ്പിച്ചത്.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർഥിനിയായ യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്.