പെരുമ്പാവൂരിൽ ലോറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം…

പെരുമ്പാവൂർ നഗരമധ്യത്തിൽ കൊലപാതകശ്രമം. ലോറിക്കുള്ളിൽ കിടന്നുറങ്ങിയ ഡ്രൈവർക്ക് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്.പരിക്ക് പറ്റിയ ലോറി ഡ്രൈവർ കന്യാകുമാരി സ്വദേശി സന്തോഷ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.. കന്യാകുമാരി കുലശേഖരം സ്വദേശി മണികണ്ഠനാണ് അക്രമി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നേരെത്തെ ഉണ്ടായ വാക്കുതർക്കത്തിന്റെ വിരോധം കൊണ്ടാണ് മണികണ്ഠൻ സന്തോഷിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button