പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടത്….
വയര്‍ അസാധാരണമായി വീര്‍ത്ത നിലയില്‍ ബര്‍മ്മീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. 18 അടിയോളം നീളമുള്ള പാമ്പിനെ ദയാവധത്തിന് വിധേമാക്കിയ ശേഷം വയർ കീറി നടത്തിയ പരിശോധനയിൽ വയറ്റില്‍ അഞ്ച് അടി നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തി. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ എവര്‍ഗ്ലേഡ്‌സിലുള്ള ഒരു ദേശീയോദ്യാനത്തിലാണ് സംഭവം.
ഫ്‌ളോറിഡയില്‍ ബര്‍മ്മീസ് പെരുമ്പാമ്പുകളെ ദയാവധത്തിനു വിധേയമാക്കണമെന്ന് നിയമമുണ്ട്. ക്രമാതീതമായി പെറ്റുപെരുകുന്ന ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ തദ്ദേശീയമായ ജീവജാലങ്ങള്‍ക്കും സ്വാഭാവിക പരിസ്ഥിതിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതിനാലാണിത്.