പെരുമാറ്റ ദൂഷ്യം…ദേഷ്യമുള്ളവരുടെ ഫ്യൂസ് ഊരും…3 കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ…
തിരുവനന്തപുരം: പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ സംസ്ഥാനത്തെ മൂന്ന് കെഎസ്ഇബി ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു. തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ അഭിലാഷ് പി.വി, സലീം കുമാര്‍ പി.സി, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കറായ സുരേഷ് കുമാര്‍ പി എന്നിവരെയാണ് കെഎസ്ഇബി ചെയർമാന്റെ നിർദേശപ്രകാരം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.