പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി….
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെതിരെ പാർട്ടി നടപടി . കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ പദവിയില്‍ നിന്നും നീക്കി. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നടപടി.സംഭവത്തില്‍ പ്രമോദിന് ജാഗ്രതക്കുറവുണ്ടായി എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. .പകരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സൻ ചുമതലയേറ്റു .
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്.ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു .പിന്നാലെയാണ് നടപടി .