പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ….

പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. രാത്രി മണപ്പുറത്തെ കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. നഗരത്തിലെ തൈനോത്ത് കടവിലെ കരയോട് ചേർന്നാണ് 45 വയസ് തോന്നിക്കുന്ന മറ്റൊരു പുരുഷ മൃതദേഹവും കണ്ടെത്തിയത്. ഇരു മൃതദേഹങ്ങളും ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിൽ കാണാതായവരെ കേന്ദ്രീകരിച്ച് മൃതദ്ദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Back to top button