പെരിയാറിലേക്ക് വീണ്ടും മാലിന്യം തള്ളിയതായി പരാതി..തള്ളിയത് അടച്ച് പൂട്ടാൻ നോട്ടീസ് നൽകിയ കമ്പനി….
പെരിയാറിലേക്ക് വീണ്ടും മാലിന്യം തള്ളിയതായി പരാതി.അടച്ച് പൂട്ടാനായി നോട്ടീസ് നൽകിയ സി.ജി.ലൂബ്രിക്കന്റ് എന്ന കമ്പനിയാണ് പെരിയാറിലേക്ക് മാലിന്യം തള്ളിയിരിക്കുന്നത്.മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.വിഷയത്തിൽ ഹൈക്കോടതി നിരീക്ഷണ സമിതിയെ പരാതി അറിയിക്കുമെന്ന് പെരിയാർ സംരക്ഷണ സമിതി അറിയിച്ചു.