പെരിയാറിലെ ജലനിരപ്പുയരുന്നു.. കൊച്ചി ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിടും…

കൊച്ചി: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാറിലും ജല നിരപ്പ് ഉയരുന്നു. കൈവഴികളിലൂടെ താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തി.

എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കൊച്ചിയിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നിവ ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ അടച്ചിട്ടത്.
കാലടി, മാർത്താണ്ഡവർമ പാലം എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാതാളം ആർ സി ബിയുടെ പന്ത്രണ്ട് ഷട്ടറുകൾ ഉയർത്തി. കണക്കൻ കടവ് ആർ സി ബിയുടെ പത്ത് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

മൂവാറ്റുപുഴയിലും തൊടുപുഴയിലും ജലനിരപ്പ് അപകട നിരപ്പിനും മുകളിലാണ്. കാളിയാർ, കോതമം​ഗലം കക്കാടശ്ശേരിയിലും ജലനിരപ്പും മുന്നറിയിപ്പ് ലെവലിന് മുകളിലാണ്. പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി.

Related Articles

Back to top button