പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു
പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ മക്കി രാജിവച്ചു. കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരന് മക്കി രാജിക്കത്ത് കൈമാറി. എട്ട് വർഷമായി മക്കി മണ്ഡലം പ്രസിഡൻറ് സ്ഥാനത്ത് തുടരുകയാണ്. പെരിങ്ങോട്ടുകുറിശ്ശിയിലെ നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ സ്ഥാനം തുടർന്നും വഹിക്കാൻ താത്‌പര്യമില്ലെന്ന് മക്കി പറഞ്ഞു. മുമ്പ് പലതവണ രാജിവെയ്ക്കാൻ അനുവദിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.