പെട്രോൾ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു.. ചികിത്സയിലിരുന്നയാൾ….

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയിൽ മെറീന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിൽ ഷാനവാസ് എത്തിയത്. സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിൽ നൽകാൻ തയ്യാറായില്ല. കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. തീ ആളിപ്പടർന്ന ഉടൻ തന്നെ ജീവനക്കാർ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. യുവാവിനെ തൊട്ടടുത്ത മെറീന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button