പൂരം കലക്കിയത് മുഖ്യമന്ത്രി…ബിജെപി ജയിച്ച ശേഷം മകള്‍ക്കെതിരെയുള്ള അന്വേഷണമില്ല..കെ മുരളീധരന്‍…

തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എഡിജിപി എം ആര്‍ അജിത്കുമാറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും മുരളീധരന്‍ . തൃശൂര്‍ പൂരത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃശൂരില്‍ ബിജെപി ജയിച്ച ശേഷം പലതും സെറ്റില്‍ ചെയ്‌തെന്നും കരുവന്നൂര്‍ സഹകരണ ബാങ്കിനും മുഖ്യമന്ത്രിയുടെ മകള്‍ക്കും എതിരായ അന്വേഷണം ഇപ്പോള്‍ ഇല്ലെന്നും മുരളീധരന്‍ ആരോപിച്ചു. എഡിജിപിക്കെതിരെ നടപടിയെടുത്താല്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ തെളിവുകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് എം ആര്‍ അജിത്കുമാറിനെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button